ഷാര്‍ജ: അവധിയില്ലാതെ വിവിധ ആഘോഷങ്ങള്‍ നടക്കുന്ന ഷാര്‍ജ അല്‍ താവൂനിലെ വേള്‍ഡ് എക്സ്പോ സെൻററിന് പുതിയ ദൗത്യം. കോവിഡ് കുത്തിവെപ്പിന് 50ലധികം സ്റ്റേഷനുകളാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിനുള്ള എല്ലാ സൗകര്യങ്ങളും ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അവ സുഗമമാക്കാനും ചുമതലയുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യ സാമൂഹിക വികസന മന്ത്രാലയത്തിലെ ആരോഗ്യ പ്രോഗ്രാം വിഭാഗം മേധാവി ഹൈഫ ഹമദ് ഫാരിസ് പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖമായി കേന്ദ്രത്തിെലത്താൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുത്തിവെെപ്പടുക്കാനുള്ള യഥാർഥ പ്രക്രിയക്ക് ഏകദേശം അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട ടീം അവരെ സ്വീകരിക്കും. തിരക്ക് കണക്കിലെടുത്ത് എമിറേറ്റില്‍ 27ഓളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആളുകള്‍ക്ക് സൗജന്യമായി കുത്തിവെപ്പ് ലഭിക്കുമെന്നും അവര്‍ അറിയിച്ചു. പ്രായമായവരെയും തൊഴിലാളികളെയും കണക്കിലെടുത്ത് എമിറേറ്റില്‍ മറ്റു 27ഓളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൂടെ ആളുകള്‍ക്ക് സൗജന്യമായി വാക്സിന് ലഭിക്കുമെന്നും അവര്‍ അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി വീട് സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. മുഗൈദിര്‍, അല്‍ ദൈദിലെ അല്‍ ബസ്താന്‍, ഖോര്‍ഫക്കാനിലെ ഹയാവ, ഷാര്‍ജ സര്‍വകലാശാല, കല്‍ബ, പ്രാന്തപ്രദേശങ്ങളായ ദിബ്ബ അല്‍ ഹിസ്ന്‍, അല്‍ ബെയ്ത് മിത്വാഹിദ് ഹാള്‍ തുടങ്ങി 27 ഇടങ്ങളിലാണ് കുത്തിവെപ്പ് വിതരണം നടക്കുന്നതെന്ന് ഷാര്‍ജ മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സറൂനി പറഞ്ഞു.
കുത്തിവെപ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ നിലവില്‍ ലഭ്യമായ ഏറ്റവും ശക്തമായ പരിഹാരമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ടാര്‍ഗെറ്റ് ഗ്രൂപ്പുകളുടെയും ആരോഗ്യവും കുടുംബവും സംരക്ഷിക്കുന്നതിനായി വാക്സിന് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അജ്മാനില്‍ പ്രായമായവർക്ക് വീട്ടിലെത്തി കുത്തിവെപ്പ് നടത്തും
അജ്മാൻ: മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യവിഭാഗക്കാർക്കും കുത്തിവെപ്പ് അവരുടെ വീടുകളിലെത്തി നൽകും. സമൂഹത്തിലെ അവശതയനുഭവിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കാമ്പയിൻ ആരംഭിച്ചതെന്ന് അജ്മാന് സിറ്റിസൺ അഫയേഴ്സ് ഓഫിസ് ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല ബിൻ മജീദ് ബിൻ സയീദ് അൽ നുഐമി പറഞ്ഞു. വാക്സിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ടോൾ ഫ്രീ നമ്പറായ 80070 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിൽ വാക്സിൻ നൽകാമെന്ന് യു.എ.ഇ ആരോഗ്യ ഉദ്യോഗസ്ഥർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചതിന് അനുസൃതമായാണ് പുതിയ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.