ദുബൈ: നിർമിത ബുദ്ധിയുടെ (എ.ഐ) ഭാവിയിലെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒന്നാം ദുബൈ എ.ഐ വീക്ക് ഏപ്രിൽ 21 മുതൽ 25 വരെ സംഘടിപ്പിക്കും. ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭാവി മുന്നേറ്റങ്ങൾക്ക് എ.ഐ അവിഭാജ്യ ഘടകമാണെന്നും എ.ഐ നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമാക്കി എമിറേറ്റിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
എ.ഐയുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ, സംരംഭങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ലോകരാജ്യങ്ങളിൽ നിന്ന് ഒട്ടേറെ എ.ഐ വിദഗ്ധർ പരിപാടിയിലെത്തും. എ.ഐ റിട്രീറ്റ്, ദുബൈ അസംബ്ലി ഫോർ ജനറേറ്റീവ് എ.ഐ, ഗ്ലോബൽ പ്രോംപ്റ്റ് എൻജീനിയറിങ് ചാമ്പ്യൻഷിപ്പ്, മെഷീൻസ് കാൻ സീ ഉച്ചകോടി, ദുബൈ എ.ഐ ഫെസ്റ്റിവൽ എന്നീ പരിപാടികളും ദുബൈ എ.ഐ വീക്കിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.