ദുബൈ: സോക്കർ എഫ്.സി ദുബൈ സംഘടിപ്പിക്കുന്ന ഏഴാമത് സീസൺ ഗോൾഡൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 22 ഞായർ മൂന്നുമുതൽ ദുബൈ ഖിസൈസിലുള്ള സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ശഹറുൽ മുനീർ തൃക്കരിപ്പൂർ, വൈസ് ചെയർമാൻ ഹുസൈനാർ എടച്ചാക്കൈ എന്നിവർ സ്വർണക്കപ്പ് ടൂർണമെന്റ് ഒരുക്കങ്ങൾ വിശദീകരിച്ചു. യു.എ.ഇയിലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് നടക്കുന്ന സെവൻസ് മത്സരങ്ങളിൽ കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ യു.എ.ഇ അംഗീകൃത ടീമുകളാണ് മാറ്റുരക്കുക.
ചടങ്ങിൽ ക്ലബ് ഭാരവാഹികളായ ഷുഹൈബ്, ഖാലിദ്, ജുനൈദ്, സിദ്ദീഖ്, മുഹമ്മദ്, സിറാജ്, ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.