ഷാർജ: ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) അൽ താവൂൻ പ്രദേശത്ത് പുതിയ ഉപഭോക്തൃ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു. 60,000 ഉപയോക്താക്കളുള്ള പ്രദേശത്തെ ഇടപാടുകൾ സുഗമമാക്കുന്നതിന് 24 മണിക്കൂറും പൊതു അവധിദിനങ്ങളിലും പുതിയ കേന്ദ്രം പ്രവർത്തിക്കുമെന്ന് സേവ ചെയർമാൻ ഡോ. റാഷിദ് അൽ ലീം പറഞ്ഞു. 185 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കേന്ദ്രം നിർമിച്ചിരിക്കുന്നതെന്നും കണക്ഷനുകൾ എടുക്കുന്നതിനും അക്കൗണ്ടുകൾ തുറക്കുന്നതിനും അടക്കുന്നതിനും മീറ്റർ പരിശോധന ഉൾപ്പെടെയുള്ള പൊതു പരാതികൾ ബോധിപ്പിക്കാനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പുതിയ കേന്ദ്രത്തിൽ സൗകര്യമുണ്ടെന്ന് ലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.