അബൂദബി: 12 നില കെട്ടിടത്തിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തം അബൂദബി പൊലീസും സിവിൽ ഡിഫൻസും ചേർന്ന് അണച്ചു. ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു തീ പടർന്നത്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസും അബൂദബി പൊലീസും സ്ഥലത്ത് പാഞ്ഞെത്തി. പുലർച്ചെ മൂന്നോടെയാണ് അധികൃതർക്ക് തീ കെടുത്താനായത്. ആർക്കും പരിക്കോ ആളപായമോ ഇല്ലെന്നും സിവിൽ ഡിഫൻസും പൊലീസും വ്യക്തമാക്കി. തീപിടിത്തകാരണം അന്വേഷിച്ചുവരുകയാണ്. അതേസമയം, ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നു മാത്രമേ വിവരസ്ഥിരീകരണം നടത്താവൂവെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തീപിടിത്ത സാഹചര്യങ്ങളിലും അപകടവേളകളിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ നടക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.