കെ.​പി. മു​സ്ത​ഫ

ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ൽ​​െഎനി​ൽ നി​ര്യാ​ത​നാ​യി

അ​ൽ​ഐ​ൻ: ക​ണ്ണൂ​ർ മു​ട്ടം സ്വ​ദേ​ശി കെ.​പി. മു​സ്ത​ഫ (59) ഹൃ​ദ​യാ​ഘാ​തം​മൂ​ലം അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി. അ​ൽ​ഐ​ൻ ഹീ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്നു അ​ന്ത്യം. അ​ൽ​ഐ​ൻ മു​ട്ടം മു​സ്‌​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ണ്ണൂ​ർ ജി​ല്ല ച​ന്ദ്രി​ക റീ​ഡേ​ഴ്‌​സ് ഫോ​റ​ത്തി​െൻറ​യും കെ.​എം.​സി.​സി​യു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

40 വ​ർ​ഷ​മാ​യി അ​ൽ​ഐ​നി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ൽ​ഐ​നി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ആ​ബി​ദ. മ​ക്ക​ൾ: മ​നാ​ഫ്, ആ​സാ​ദ്, മ​ഹ്‌​റൂ​ഫ്, മു​ഹ​മ്മ​ദ്‌ ഗ​ഫാ​ർ, ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. ആ​മു ഹാ​ജി, കെ.​പി. അ​ശ്​​റ​ഫ് (ഇ​രു​വ​രും ദു​ബൈ). മു​സ്​​ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക്ക​ണ്ടം, യു.​എ.​ഇ മു​ട്ടം മു​സ്​​ലിം ജ​മാ​അ​ത്ത് വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.