കായംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: പനിബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി ദുബൈയിൽ നിര്യാതനായി. കായംകുളം കണ്ടല്ലൂർ വൈക്കത്തുശേരിൽ വീട്ടിൽ അജിത്​ ചന്ദ്രനാണ്​ (44) മരിച്ചത്​.

ഒരുമാസമായി പനി ബാധിച്ച്​ ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ 'ഓർമ'യുടെ സജീവ പ്രവർത്തകനായിരുന്നു. അവിവാഹിതനാണ്​. പിതാവ്​: പരേതനായ ജി. ചന്ദ്രസേനൻ. മാതാവ്​: പി.കെ. ശാന്തമ്മ. സഹോദരൻ: അശ്വിൻ ചന്ദ്രൻ. ബുധനാഴ്ച പുലർച്ച നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന്​ സംസ്കരിക്കും.

Tags:    
News Summary - A native of Kayamkulam passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.