അജ്മാൻ: കൊല്ലം നിലമേൽ ചെറാട്ടുകുഴി ചരുവിള വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിെൻറ മകൻ സുബൈർ (55) അജ്മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റൂമിലെ കുളിമുറിയിൽ കയറിയ സുബൈർ കുറേസമയം കഴിഞ്ഞും ഇറങ്ങിവരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
അജ്മാനിലെ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 32 വർഷമായി യു.എ.ഇയിലുണ്ട്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
മാതാവ്: ഹമ്മ ഉമ്മാൾ. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് ഷാഫി, അജ്മൽ ഷ. സഹോദരങ്ങൾ: റഹ്മ ബീവി, ആരിഫ ബീവി, ഷാജഹാൻ, ജമീല ബീവി, നജീം, നജീമ, പരേതയായ ഉമയിബ ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.