അബൂദബി: മലപ്പുറം ബി.പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കൽ (38) അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. അബൂദബി മുറൂർ ഗതാഗത വകുപ്പിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു. അബൂദബി കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ജാഫർ.
ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: നഫീസ മുത്തിയേരി. ഭാര്യ : റുബീന പാലേരി. മക്കൾ :മുഹമ്മദ് ഹാദിൻ, മുഹമ്മദ് ഷാദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.