ദുബൈ: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ് തളിപ്പറമ്പ് സ്വദേശി മരിച്ചു. തൃച്ചംബരം സൈദാരകത്ത് വീട്ടിൽ സുനീറാണ് (41) മരിച്ചത്. വിസിറ്റിങ് വിസയിലെത്തിയ സുനീർ വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യവേ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: പുതിയപുരയിൽ നൂറുദ്ദീൻ. മാതാവ്: ഷരീഫ. ഭാര്യ: നസ്റീന. മൃതദേഹം ഞായറാഴ്ച പുലർച്ച നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.