അബൂദബി: നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം തട്ടിയുണ്ടായ അപകടത്തില്‍ അബൂദബിയില്‍ തൃശൂര്‍ സ്വദേശി മരിച്ചു. വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരിക്കള്‍ പറമ്പില്‍ കുഞ്ഞിബാപ്പു ഹാജിയുടെ മകന്‍ അബ്ദുറസാഖ് (41) ആണ് മരിച്ചത്.
അബൂദബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. യാത്രക്കിടെ വാഹനത്തിന്‍റെ ഡോര്‍ അടഞ്ഞോ എന്ന് സംശയം തോന്നിയ അബ്ദുറസാഖ്, വാഹനം ഒതുക്കിയ ശേഷം പുറത്തിറങ്ങി. ഡോര്‍ അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവേ മറ്റൊരു വാഹനം വന്ന് ഇടിക്കുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു.
സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. എട്ടുവര്‍ഷമായി അബൂദബിയിലെ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെ പറയങ്ങാട് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആയിശയാണ് മാതാവ്. ഭാര്യ: തുഫൈല. മക്കള്‍: അഷ്ഫാഖ്(ഒമ്പത് വയസ്), ഇനായ മറിയം (നാലുവയസ്), ഹൈറാ ഫാത്വിമ(അഞ്ചുമാസം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.