അബൂദബി: വടകര സ്വദേശി പുത്തൻപുരയിൽ പരേതനായ പോക്കർ ഹാജിയുടെ മകൻ പി.പി. സലീം (53) മുസഫ ബുർജീൽ ആശുപത്രിയിൽ പക്ഷാഘാതം മൂലം നിര്യാതനായി. അൽഐൻ തവാം ആശുപത്രിയിൽ രണ്ടാഴ്ചയോളം നടത്തിയ ചികിത്സക്കു ശേഷം ഒരാഴ്ച മുമ്പാണ് ബുർജീൽ ആശുപത്രിയിലെത്തിച്ചത്. ദീർഘകാലമായി അൽഐൻ ബിസ്മി സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. നേര േത്ത അബൂദബിയിലും ജോലിചെയ്തിരുന്നു. ഭാര്യ: ലൈല. മക്കൾ: സഫീൽ, ഷജീർ, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: അബൂദബിയിലെ അൽ ഷൗക്ക റെഡിമെയ്ഡ് ഷോപ് ഉടമയായിരുന്ന പി.പി മഹ്മൂദ്, സഫിയ, സുബൈദ, സമീറ, പരേതരായ ഹസൻ, അസീസ്, ഷുക്കൂർ. ബനിയാസ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.