ദുബൈ: കോവിഡ് നിയമലംഘനം നടത്തിയതിെൻറ പേരിൽ ഏഴുമാസത്തിനിടെ ബർദുബൈയിൽ പിഴ കിട്ടിയത് 10,745 പേർക്ക്. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, കൂട്ടംചേരൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ദുബൈ പൊലീസ് പിഴയിട്ടത്.
നവംബർ മുതൽ മേയ് വരെയുള്ള കണക്കാണിത്. ബർദുബൈയിലെ മൂന്ന് പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയതെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുല്ല അൽ സുറൂർ പറഞ്ഞു. യു.എ.ഇ അറ്റോണി ജനറൽ നിർദേശിക്കുന്ന പ്രകാരമുള്ള പിഴ ഇവർ അടക്കേണ്ടി വരും. എല്ലാവരോടും സുരക്ഷ നിയമം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം പെരുകിയ സാഹചര്യത്തിലാണ് നിയമനടപടികൾ കർശനമാക്കിയത്. ഇതേ തുടർന്നാണ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. ഈ വർഷം ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. വ്യാഴാഴ്ച 1989 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1960 പേർ രോഗമുക്തരായി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.