കോവിഡ് നിയമലംഘനം ബർദുബൈയിൽ പിഴയിട്ടത് 10,745 പേർക്ക്
text_fieldsദുബൈ: കോവിഡ് നിയമലംഘനം നടത്തിയതിെൻറ പേരിൽ ഏഴുമാസത്തിനിടെ ബർദുബൈയിൽ പിഴ കിട്ടിയത് 10,745 പേർക്ക്. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, കൂട്ടംചേരൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ദുബൈ പൊലീസ് പിഴയിട്ടത്.
നവംബർ മുതൽ മേയ് വരെയുള്ള കണക്കാണിത്. ബർദുബൈയിലെ മൂന്ന് പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയതെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുല്ല അൽ സുറൂർ പറഞ്ഞു. യു.എ.ഇ അറ്റോണി ജനറൽ നിർദേശിക്കുന്ന പ്രകാരമുള്ള പിഴ ഇവർ അടക്കേണ്ടി വരും. എല്ലാവരോടും സുരക്ഷ നിയമം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം പെരുകിയ സാഹചര്യത്തിലാണ് നിയമനടപടികൾ കർശനമാക്കിയത്. ഇതേ തുടർന്നാണ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. ഈ വർഷം ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. വ്യാഴാഴ്ച 1989 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1960 പേർ രോഗമുക്തരായി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.