വേർപിരിയുന്ന ദമ്പതികൾക്ക്​ മുന്നറിയിപ്പ്​; കുട്ടികളെ തെറ്റിധരിപ്പിക്കരുത്​, ജയിലിലാകും

ദുബൈ: ദാമ്പത്യ പ്രശ്നങ്ങൾ മൂലം വേർപിരിയുന്ന ദമ്പതികൾക്ക്​ മുന്നറിയിപ്പുമായി ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ. കേസ്​ ജയിക്കുന്നതിനോ കുട്ടികളെ വിട്ടുകിട്ടുന്നതിനോ അവരെ തെറ്റിധരിപ്പിക്കുന്നത്​ തടവ്​ ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ്​​ പബ്ലിക്​ പ്രോസിക്യൂട്ടറും എമിറേറ്റ്​സ്​ ഫാമിലി ആൻഡ്​ ജുവനൈൽ പ്രോസിക്യൂഷൻ മേധാവിയുമായ മുഹമ്മദ് അലി റുസ്തം പറഞ്ഞു. ​

പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ മക്കളെ തെറ്റിധരിപ്പിക്കുന്നത്​ കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. അടുത്തിടെ ഇത്തരം സംഭവമുണ്ടായിരുന്നു. കുട്ടി സാമൂഹിക പ്രവർത്ത​കരോട്​ സത്യം തുറന്നു പറഞ്ഞപ്പോഴാണ്​ വിവരം അറിയുന്നത്​. കുട്ടികളുമായി ഇടപഴകാൻ ​ഒരുക്കിയിരിക്കുന്ന മീറ്റിങ്​ റൂമിലെത്തിച്ച്​ ചോദിച്ചപ്പോഴാണ്​ സത്യം പുറത്തുവന്നത്​. സമ്മർദമില്ലാതെ സംസാരിക്കാൻ കഴിഞ്ഞതോടെ സത്യങ്ങൾ പലതും പുറത്തുവന്നു. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണ്​. ഇത്​ കുട്ടികളെ വളരെ ദോഷകരമായി ബാധിക്കും. കള്ളം പറയാനും ഏത്​ മാർഗവും ഉപയോഗിച്ച്​ ആവശ്യമുള്ളത്​ നേടാനും കുട്ടികളെ പഠിപ്പിക്കുന്നതിന്​ തുല്യമാണിത്​. ഇത്​ കുട്ടികളുടെ സ്വഭവത്തെ ദുഷിപ്പിക്കുന്നു. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടർമാർക്ക് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ അതോറിറ്റിയുടെ സഹായം തേടാം. നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന്​ പരിശോധിക്കാൻ കുട്ടികളുടെ വീടുകൾ സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ തെറ്റിധരിപ്പിക്കുന്നത്​ പിഴയോ മൂന്ന്​ വർഷം വരെ തടവ്​ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്​.

Tags:    
News Summary - A warning to separating couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.