അബൂദബിയിലെ 95 ശതമാനം ആശുപത്രികളും 'മെൽഫി' പ്ലാറ്റ്ഫോമിൽ

അ​ബൂ​ദ​ബി: വ്യ​ക്തി​ക​ളു​ടെ രോ​ഗ-​ചി​കി​ത്സ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന 'മെ​ൽ​ഫി' പ്ലാ​റ്റ്ഫോ​മു​മാ​യി അ​ബൂ​ദ​ബി​യി​ലെ 95 ശ​ത​മാ​നം ആ​ശു​പ​ത്രി​ക​ളും ബ​ന്ധി​പ്പി​ച്ചു.ഇ​ല​ക്ട്രോ​ണി​ക് മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ നൂ​ത​ന ആ​രോ​ഗ്യ വി​വ​ര വി​നി​മ​യ സം​വി​ധാ​ന​മാ​ണ്​ 'മെ​ൽ​ഫി'. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​െൻറ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള 1,075 സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​തു​രാ​ല​യ​ങ്ങ​ളെ മെ​ൽ​ഫി​യു​മാ​യി ബ​ന്ധി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ൾ​ക്കി​ട​യി​ൽ രോ​ഗി​ക​ളു​ടെ പ്ര​ധാ​ന ആ​രോ​ഗ്യ ചി​കി​ത്സ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും രോ​ഗി​ക​ളു​ടെ ഡാ​റ്റാ​ബേ​സ് സ്ഥാ​പി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. ഈ ​വ​ർ​ഷാ​വ​സാ​നം അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ ആ​രോ​ഗ്യ പ​രി​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളെ​യും 'മെ​ൽ​ഫി' സി​സ്​​റ്റ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

രോ​ഗി​ക​ളു​ടെ സ​ന്ദ​ർ​ശ​നം, ആ​രോ​ഗ്യ പ്ര​ശ്‌​നം, അ​ല​ർ​ജി, പ​രി​ശോ​ധ​ന ഫ​ലം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ 35,000ത്തി​ല​ധി​കം ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, പ്ര​ഫ​ഷ​ന​ൽ ഹെ​ൽ​ത്ത് കെ​യ​ർ ടീ​മു​ക​ൾ എ​ന്നി​വ​ർ​ക്ക് മെ​ൽ​ഫി പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് തു​ട​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി എ​ടു​ക്കാ​നാ​വും.പ്ര​മു​ഖ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളാ​യ അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി (സെ​ഹ), മെ​ഡ്ക്ലി​നി​ക്, മു​ബാ​ദ​ല ഹെ​ൽ​ത്ത്‌​കെ​യ​ർ, എ​ൻ.​എം.​സി, വി.​പി.​എ​സ് ഗ്രൂ​പ്, ഈ​സ്​​റ്റേ​ൺ യു​നൈ​റ്റ​ഡ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് തു​ട​ങ്ങി ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധ​യും മെ​ൽ​ഫി പ്ലാ​റ്റ്ഫോ​മി​ന് ല​ഭി​ച്ചു.ആ​വ​ർ​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്ക​ൽ, കൂ​ടു​ത​ൽ കൃ​ത്യ​മാ​യ പ​രി​ച​ര​ണം, മ​റ്റ് സേ​വ​ന ദാ​താ​ക്ക​ളി​ൽ​നി​ന്ന് രോ​ഗി​ക​ളു​ടെ ഡാ​റ്റ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ഇ​തി​െൻറ പ്ര​ധാ​ന ഗു​ണ​ങ്ങ​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.