അബൂദബി കസ്​റ്റംസ് 38.70 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

അബൂദബി: കണ്ടെയ്‌നർ ട്രക്കിനുള്ളിൽ ഒളിപ്പിച്ച്​ മയക്കുമരുന്ന് യു.എ.ഇയിലേക്ക് കടത്താനുള്ള ശ്രമം അബൂദബി കസ്​റ്റംസ് പരാജയപ്പെടുത്തി. 38.70 കിലോഗ്രാം ക്രിസ്​റ്റൽ മയക്കുമരുന്ന് പിടിച്ചെടുത്തു. അബൂദബി കസ്​റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ വിവരം നൽകിയതി​െൻറ അടിസ്ഥാനത്തിൽ തുറമുഖങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്നും നിരോധിത വസ്തുക്കളും യു.എ.ഇയിലേക്ക് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതായും അബൂദബി ഓഫ്‌ഷോർ കസ്​റ്റംസ് ഇൻസ്‌പെക്ടർമാർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Abu Dhabi Customs seized 38.70 kg of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.