അബൂദബി: 'ഞാന്‍ അവിടെ എത്തുമ്പോള്‍ എന്തോ ചെറിയ അപകടമുണ്ടായെന്ന സൂചന കിട്ടിയിരുന്നു. പൊലീസ് ആളുകളെ ഒഴിപ്പിക്കുന്നത് കണ്ടതിനാല്‍ കുറച്ചു ദൂരെ മാറിയാണ് നിന്നത്. ഇതിനിടെയാണ് ഉഗ്ര ശബ്ദമുണ്ടായത്. എന്താണ്, സംഭവിച്ചതെന്ന് മനസ്സിലാവും മുന്നേ കറുത്ത പുകയും ഉയര്‍ന്നു.
പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ പിന്‍കാലില്‍ ചില്ല് തുളച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 300 മീറ്ററെങ്കിലും അകലെ എത്തിയിട്ടും ചില്ല് പതിക്കുകയായിരുന്നു. ഉടന്‍ ടാക്‌സി വിളിച്ച് ആശുപത്രിയില്‍ എത്തി'- പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നിന്ന് മുക്തനായി വരികയാണ് അബൂദബിയില്‍ കച്ചവടക്കാരനായ സാദിഖ് അണ്ടത്തോട്.
അബൂദബി ഖാലിദിയയിലെ റസ്‌റ്റാറന്‍റ് ബില്‍ഡിങ്ങിന്‍റെ പാചകവാതക സംഭരണിയിലുണ്ടായ പൊട്ടിത്തെറിയില്‍ ചില്ല് തെറിച്ച് കാലിന് മൂന്ന് സ്റ്റിച്ചുള്ള മുറിവാണ് ഇദ്ദേഹത്തിനുണ്ടായത്. ഖാലിദിയ മാളിലേക്കുള്ള സാധനങ്ങള്‍ നല്‍കി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണ സമയവും ജോലിക്കാരുടെ വിശ്രമ വേളയുമായതിനാല്‍ ഇവിടെ തിരക്ക് ഏറെയാണ് അനുഭവപ്പെട്ടത്. ഇതാണ് പരിക്കേറ്റവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയതും. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്. ഇവിടെ ചികിത്സാ സൗകര്യം പരിമിതമായതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.