അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻറർ പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് പ്രസിഡൻറ് സിംസാറുൽ ഹഖ് ഹുദവി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇസ്ലാമിക് സെൻററിലെ പ്രധാന ഹാളിൽ കോവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചടങ്ങ്.
പി. ബാവഹാജിയെ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുത്തു. ടി.കെ. അബ്ദുസ്സലാം (ജന. സെക്ര.), ബി.സി. അബൂബക്കർ (ട്രഷ.), സിംസാറുൽ ഹഖ് ഹുദവി, എം.പി.എം റഷീദ് (വൈ. പ്രസി.). വിവിധ സബ് കമ്മിറ്റി സെക്രട്ടറിമാർ: സാബിർ മാട്ടൂൽ (അഡ്മിനിസ്ട്രേറ്റർ), അബ്ദുല്ല നദ്വി (ഇേൻറണൽ ഓഡിറ്റർ), അഹമ്മദ് കുട്ടി തൃത്താല (റിലീഫ് സെക്രട്ടറി), സലീം നാട്ടിക (പബ്ലിക് റിലേഷൻ), കാസിം മാളിക്കണ്ടി (സാഹിത്യം, ലൈബ്രറി), ഹാരിസ് ബാഖവി (മതപരം), മുസ്തഫ വാഫി (ഐ.ടി ആൻഡ് മീഡിയ), സുബൈർ കാഞ്ഞങ്ങാട് (സാംസ്കാരികം), ശബീർ അള്ളാങ്കുളം (വിദ്യാഭ്യാസം), ശിഹാബ് കപ്പാരത്ത് (കായികം). അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ, സുന്നി സെൻറർ പ്രസിഡൻറ് അബ്ദുൽ റഹൂഫ് അഹ്സനി, റസാഖ് ഒരുമനയൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.