അബൂദബി: അബൂദബിയില്‍ നിര്‍മിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാപ്സ് ഹിന്ദു മന്ദിറിന്റെ മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസിനോടാണ് പ്രധാനമന്ത്രി നിര്‍മാണപുരോഗതി ചര്‍ച്ച ചെയ്തത്. 2024 ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. ക്ഷേത്രനിര്‍മാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി സസൂക്ഷ്മം കേട്ടിരുന്നുവെന്നും ബാപ്സ് പുരോഹിതരെയും സന്നദ്ധപ്രവര്‍ത്തകരെയും അദ്ദേഹം പ്രശംസിച്ചുവെന്നും ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത പ്രസ്താവനയില്‍ അറിയിച്ചു. അബൂദബിയിലെ ക്ഷേത്രത്തിന്റെ ത്രിമാന മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. അബൂദബി-ദുബൈ ഹൈവേക്ക് സമീപം യു.എ.ഇ സമ്മാനിച്ച 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.