ഫുജൈറ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സൈമൺ സാമുവലിന് ഫുജൈറ ടീച്ചേഴ്സ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി. രണ്ടു പതിറ്റാണ്ടോളം ഫുജൈറ ഔർ ഓൺ, അൽ ദിയാർ എന്നീ സ്കൂളുകളിലെ ഗണിത അധ്യാപകനും ലോക കേരള സഭാംഗവും കൈരളി കൾച്ചറൽ അസോസിയേഷൻ, മലയാളം മിഷൻ എന്നിവയുടെ രക്ഷാധികാരിയുമാണ്. ബ്രിട്ടീഷ്, ഇന്ത്യൻ സിലബസുകളിൽ പഠിപ്പിച്ചിരുന്ന സൈമൺ മാഷിന് സ്വദേശികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട്.
ഖോർഫക്കാൻ ഹോസ്പിറ്റൽ ജോലിയിൽനിന്ന് പിരിഞ്ഞുപോകുന്ന അദ്ദേഹത്തിന്റെ സഹധർമിണി ജിജിയും യോഗത്തിൽ സന്നിഹിതരായിരുന്നു. യോഗത്തിൽ ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡഗ്ളസ് ജോസഫ് അധ്യക്ഷനായിരുന്നു.
ഫോർ സ്കിൽസ് ഇൻസിറ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ രാജേഷ് പി.വി, ഷാർജ ജെംസ് ഔർ ഓൺ സ്കൂൾ സൂപ്പർവൈസർ വിപിൻ മഠത്തിൽ, ബാലചന്ദ്രൻ, അനീഷ് ആയാടത്തിൽ, സാംസൺ, രാജേഷ്, സജി മാനവൽ, കൃഷ്ണകുമാർ, സോജൻ, രാജേഷ് ദിവാകരൻ, ഷീജ രാജേഷ്, സ്മിത അനീഷ് , സ്വപ്ന രാജേഷ്, ആശ സാംസൺ, അമ്പിളി, മഞ്ജു സജി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സൈമൺ സാമുവേൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.