അബൂദബി: 30ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു.സാംസ്‌കാരിക ടൂറിസം വകുപ്പിെൻറ ആഭിമുഖ്യത്തിൽ അറബി ഭാഷാ കേന്ദ്രത്തിെൻറ നിയന്ത്രണത്തിൽ നാഷനൽ എക്‌സിബിഷൻ സെൻററിൽ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലായിരുന്നു പുസ്തകോത്സവം. അബൂദബിയിലെയും ലോകത്തെയും പ്രസാധകർ, സാംസ്‌കാരിക നായകന്മാർ, സാഹിത്യ പ്രേമികൾ. എഴുത്തുകാർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ എന്നിവർ പങ്കെടുത്തു.
പ്രസിദ്ധീകരണ വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ചർച്ചക്ക് പുസ്തകോത്സവം വേദിയായി. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധന പുസ്തക വിൽപനയിലുണ്ടായി.
രാജ്യത്തെ സർക്കാർ സ്‌കൂൾ ലൈബ്രറികൾക്ക് വിതരണത്തിന് പുസ്തകങ്ങളുടെയും റഫറൻസ് ശീർഷകങ്ങളുടെയും വിദ്യാഭ്യാസ വിഭവങ്ങളുടെയും വലിയ ശേഖരം വാങ്ങാൻ 60 ലക്ഷം ദിർഹം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.