അബൂദബി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അബൂദബി നാഷനൽ എക്‌സിബിഷൻ സെൻററിൽ തുടക്കം. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴിലുള്ള അറബിക് ഭാഷ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവം. അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം 29 വരെ തുടരും.
അഞ്ചുലക്ഷം തലക്കെട്ടിലുള്ള പുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും രാജ്യത്തെ സ്‌കൂളുകൾ, ലൈബ്രറികൾ എന്നിവക്ക് നൽകാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് 60 ലക്ഷം ദിർഹം അനുവദിച്ചു. പുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും രാജ്യത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിലെ ലൈബ്രറികൾക്കാണ് വിതരണം ചെയ്യുകയെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്ക് സാഹിത്യ സാംസ്‌കാരിക കൃതികൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ പിന്തുണക്ക് നന്ദിയുണ്ടെന്നും വൈവിധ്യ സാഹിത്യകൃതികൾ വിദ്യാഭ്യാസ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ലൈബ്രറികൾക്ക് ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ നൽകാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് അബൂദബി സാംസ്‌കാരിക വകുപ്പ് പ്രവർത്തിക്കും.ചുറ്റുമുള്ള ലോകത്തെക്കുറിച്ച് യുവാക്കൾക്ക് കൂടുതൽ വായിക്കാനും പഠിക്കാനും അവസരമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. 46 രാജ്യങ്ങളിൽ നിന്നുള്ള 800ലേറെ എക്‌സിബിറ്റർമാരുടെ പങ്കാളിത്തം അബൂദബി പുസ്തകോത്സവത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.