ഓക്‌സിജൻ സിലിണ്ടറുകളുമായി അബൂദബി ഐ.എസ്.സി ഭാരവാഹികൾ

അബൂദബി ഐ.എസ്.സി 90 ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചു

അബൂദബി: കോവിഡ് പകർച്ചവ്യാധി വ്യാപന സാഹചര്യത്തിൽ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (ഐ.എസ്.സി) 90 ഓക്‌സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. എമിറേറ്റ്‌സ് എയർലൈൻസ്, റജബ് കാർഗോ എന്നിവയുടെ സഹകരണത്തോടെയാണ് റെഡ് ക്രോസ് സൊസൈറ്റി വഴി ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് ആദ്യ ഘട്ടമായി ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചതെന്ന് ഐ.എസ്.സി ഭാരവാഹികൽ അറിയിച്ചു.

ഐ.എസ്.സി ആക്ടിങ് പ്രസിഡൻറ് ജോർജ് വർഗീസ്, ജനറൽ സെക്രട്ടറി ജോജോ അംംബുക്കൻ, കായിക വിഭാഗം സെക്രട്ടറി ഫ്രെഡി ജെ. ഫെർണാണ്ടസ്, അസി. ജനറൽ സെക്രട്ടറി സി. ജോർജ് വർഗീസ്, സതേൺ റീജിയൻ സെക്രട്ടറി രാജ ശ്രീനിവാസ റാവു ഐത, ജനറൽ മാനേജർ രാജു എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.