ല​ഹ​രി​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രും സാ​മ​ഗ്രി​ക​ളും

അബൂദബി പൊലീസ് പിടികൂടിയത് 120 കോടി ദിര്‍ഹമിന്‍റെ മയക്കുമരുന്ന്

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി പൊ​ലീ​സ് 2021ല്‍ ​പി​ടി​കൂ​ടി​യ​ത് 120 കോ​ടി ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്. 2.6 ട​ണ്ണി​ലേ​റെ മ​യ​ക്കു​മ​രു​ന്നു​ക​ളും 1.4 മി​ല്യ​ന്‍ ഗു​ളി​ക​ക​ളു​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര്‍ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പൊ​ലീ​സി​ലെ ക്രി​മി​ന​ല്‍ സെ​ക്യൂ​രി​റ്റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ റാ​ഷി​ദ് പ​റ​ഞ്ഞു. 2021 സെ​പ്​​റ്റം​ബ​റി​ല്‍ അ​ബൂ​ദ​ബി പൊ​ലീ​സ് 816 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 142 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍കി​യി​രു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്ന​താ​യും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Abu Dhabi police seize drugs worth 120 crore dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.