റഫീഖ് മസൂദ് 

അബൂദബിയിൽ താമസസ്ഥലത്ത്​ തീപിടിത്തം; പുക ശ്വസിച്ച്​ മലയാളി മരിച്ചു

അബൂദബി: മുസഫ വ്യവസായ നഗരിയിലെ സെക്ടർ 37ലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന്​ പുക ശ്വസിച്ച്​ മലയാളി മരിച്ചു. കൊല്ലം അഞ്ചൽ എരൂർ ഷെഫീന മൻസിലിൽ മീരാ സാഹിബി​െൻറ മകൻ റഫീഖ് മസൂദ് (37) ആണ് മരിച്ചത്​. പാൻട്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ്​ മസൂദി​െൻറ മരണം.

വെള്ളിയാഴ്ച ഉച്ചക്ക്​ 2.50നാണ് അപകടം. എയർ കണ്ടീഷൻ ഷോർട് സർക്യൂട്ടിനെ തുടർന്ന്​ തീപടരുകയായിരുന്നു. താമസസ്ഥലത്തെ 80 ശതമാനം ജീവനക്കാരും അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നത്​ അപകടത്തി​െൻറ തീവ്രത കുറച്ചു. കെട്ടിടത്തിലെ രണ്ടാം നിലയിലെ പാൻട്രിയിലായിരുന്നു അപകട സമയത്ത് റഫീഖ്. പുകപടലം പടരുന്നതിനിടെ കെട്ടിടത്തിലുണ്ടായിരുന്ന 20 ഓളം ജീവനക്കാർ ഓടിരക്ഷപ്പെട്ടെങ്കിലും റഫീഖ് മാത്രം കുഴഞ്ഞുവീഴുകയായിരുന്നു. അബൂദബി അഗ്​നിശമന സേനയും പൊലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അബൂദബി- അൽ ഷഹാമ റോഡിലെ ഡിയർ ഫീൽഡ് മാളിലെ സതേൺ ഫ്രൈഡ് ചിക്കൻ ബ്രാഞ്ചിലെ സീനിയർ അസോസിയേറ്റീവ് ആയിരുന്നു റഫീഖ്. ഈ സ്​ഥാപനത്തിലെ ജീവനക്കാരാണ്​ ഇവിടെ താമസിക്കുന്നത്​.മാതാവ്: റഷീദ. ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ്.എഫ്.സി മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - Abu Dhabi residential fire; Malayalee dies after inhaling smoke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.