അബൂദബി: സഹജീവികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും തണലൊരുക്കുന്ന ഐ.സി.എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഐ.സി.എഫ് അബൂദബി സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹംസ അഹ്സനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു.
കാസിം ഇരിക്കൂർ, ഷാഫി പട്ടുവം, ഫാറൂഖ് അതിഞ്ഞാൽ, ഇബ്രാഹീം സഅദി, ഹമീദ് പരപ്പ, അബ്ദുൽ ഹകീം വളക്കൈ എന്നിവർ സംസാരിച്ചു. എം.എ. ലത്തീഫ്, കാദർ കുട്ടി, അൻവർ സാദാത്ത് സംബന്ധിച്ചു. പൊന്നാനി തുറമുഖ വികസനം ത്വരിതപ്പെടുത്തണമെന്ന് എസ്.വൈ.എസ് മലപ്പുറം ജില്ലാ അബൂദബി ചാപ്റ്റർ നിവേദനം മന്ത്രിക്കു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.