മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ര​ക്ഷി​ക്കു​ന്നു

മരുഭൂമിയിൽ അപകടം; പരിക്കേറ്റയാളെ ഹെലികോപ്ടറിൽ രക്ഷിച്ചു

ഷാ​ർ​ജ: മ​രു​ഭൂ​മി​യി​ൽ സൈ​ക്കി​ൾ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വാ​സി​യെ ഹെ​ലി​കോ​പ്ട​റി​ലെ​ത്തി ര​ക്ഷി​ച്ചു. ഷാ​ർ​ജ​യി​ലെ മ​രു​ഭൂ​മി​യി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ വ്യ​ക്തി​യെ നാ​ഷ​ന​ൽ സെ​ർ​ച്​ ആ​ൻ​ഡ്​ റെ​സ്ക്യു സെ​ന്‍റ​റി​ന്‍റെ ഹെ​ലി​കോ​പ്ട​ർ എ​ത്തി​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ന​സ്​​വ മേ​ഖ​ല​യി​ലെ ഷാ​ർ​ജ പൊ​ലീ​സ്​ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന​ട​ക്കം പ​രി​ക്കേ​റ്റ​താ​യാ​ണ്​ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വി​ല​യി​രു​ത്തി​യ​ത്. ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ൽ സാ​യി​ദ്​ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ പ്ര​ദേ​ശ​ത്ത്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഫ്ര​ഞ്ചു​കാ​ര​നെ​യും അ​ധി​കൃ​ത​ർ ഹെ​ലി​കോ​പ്​​റ്റ​ർ വ​ഴി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​രു​ഭൂ​മി​യി​ൽ പോ​കു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ നേ​ര​​ത്തേ നാ​ഷ​ന​ൽ സെ​ർ​ച്​ ആ​ൻ​ഡ്​ റെ​സ്ക്യു സെ​ന്‍റ​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

കൂ​ടു​ത​ൽ സ​മ​യം ക​ഴി​യാ​നാ​ണെ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും പോ​ർ​ട്ട​ബി​ൾ സ്റ്റൗ​വും കൂ​ടെ ക​രു​തു​ക, ഓ​ഫ്‌​ലൈ​ൻ മാ​പ്പു​ക​ളു​ള്ള ഒ​രു ജി.​പി.​എ​സ്​ ഉ​പ​ക​ര​ണ​മോ സ്മാ​ർ​ട്ട്‌​ഫോ​ൺ ആ​പ്പോ ഉ​പ​യോ​ഗി​ക്കു​ക, ഡ്രൈ​വ് ചെ​യ്യു​ന്ന​വ​ർ അ​ധി​ക ഇ​ന്ധ​നം കൊ​ണ്ടു​പോ​കു​ക, സം​ഘ​മാ​യി യാ​ത്ര ചെ​യ്യു​ക​യും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ചെ​യ്യു​ക, പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് നി​ങ്ങ​ളു​ടെ വാ​ഹ​നം ന​ല്ല നി​ല​യി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക, സ്പെ​യ​ർ ട​യ​റു​ക​ൾ, ട​യ​ർ മാ​റ്റു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

Tags:    
News Summary - accident in desert, injured was rescued in helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT