ദുബൈ: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ മൂന്ന് ബസ് റൂ ട്ടുകൾ ആവിഷ്കരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).ബനിയാസ് മെേട്രാ സ് റ്റേഷനിൽ നിന്ന് എയർപോർട്ട് ടെർമിനൽ മൂന്ന്, ദേര സിറ്റി സെൻറർ, ടെർമിനൽ വൺ എന്നിവയിലൂടെ കടന്നു പോകുന്ന റൂട്ട് 77, മാൾ ഒാഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് അർജാൻ ഹോട്ടൽ വഴി അൽ ബർഷ സൗത്തിലേക്കും ദുബൈ സയൻസ് പാർക്കിലേക്കും പോകുന്ന എഫ് 36, ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്ന് അബൂദബി മുസഫ അൽ ഷാബിയ്യ സ്റ്റേഷനിലേക്ക് പോകുന്ന ഇ 102 എന്നിവയാണ് പുതുതായി ആരംഭിച്ചതെന്ന് പ്ലാനിങ് ആൻറ് ബിസിനസ് ഡവലപ്മെൻറ് വിഭാഗം ഡയറക്ടർ ആദിൽ ഷക്റി അറിയിച്ചു. ഇതിനു പുറമെ ഇൗ മാസം 18 മുതൽ പല റൂട്ടുകളിലേക്കും കൂടുതൽ സർവീസുകളും സൗകര്യങ്ങളുമുണ്ടാവും. ഇൻറർനാഷനൽ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 50 ബസ് ഡ്രാഗൻ മാർട്ട്, അൽഖൈൽ ഗേറ്റ്,, അൽ മനാമ സ്ട്രീറ്റിെൻറ ദിശയിലൂടെ ഇൻറർനാഷനൽ സിറ്റി എന്ന രീതിയിലാണ് സഞ്ചരിക്കുക.
മാൾ ഒാഫ് എമിറേറ്റ്സ് സ്റ്റേഷനിൽ നിന്ന് ജുമേറ വില്ലേജ് സർക്കിളിലേക്കുള്ള റൂട്ട് ജെ01 ജെ.വി.സിയിൽ നിന്ന് അൽ ബർഷ സൗത്തിലേക്ക് ട്രാൻസിറ്റ് സർവീസ് നടത്തും. നിലവിൽ ഇൗ ബസ് ഒാടുന്ന റൂട്ടിലേക്ക് റൂട്ട് എഫ് 36െൻറ സേവനം ലഭിക്കും.
മാൾ ഒാഫ് എമിറേറ്റ്സ് സ്റ്റേഷനെയും സസ്റ്റൈനബിൾ സിറ്റിയേയും ബന്ധിപ്പിക്കുന്ന റൂട്ട് എഫ് 32 വഴിമാറും. ദുബൈ സയൻസ് പാർക്കിലേക്കുള്ള ട്രാൻസിറ്റ് സർവീസ് എഫ് 36 നടത്തും. റാഷിദീയ മെരേടാ സ്റ്റേഷനും ഡൗൺടൗൺ മിർദിഫ് ഗേറ്റും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ട് എഫ് 60 മിർദിഫ് സിറ്റി സെൻററിലേക്ക് ആയി ക്രമീകരിക്കും. റാഷിദീയ മെട്രോ സ്റ്റേഷനേയും ഇൻറർനാഷനൽ സിറ്റിയേയും ബന്ധിപ്പിക്കുന്ന റൂട്ട് 367 വറഖ, സിലിക്കൺ ഒയാസീസ്, ദുബൈ അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലേക്ക് കൂടി സർവീസ് നൽകും.
പൊതുജനങ്ങൾക്ക് ആർ.ടി.എ വെബ്സൈറ്റ് മുഖേനെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാമെന്നും അൽ ഷക്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.