ദുബൈ: കുട്ടികളും കൗമാരക്കാരും ഇലക്ട്രോണിക് സിഗരറ്റുകൾ വാങ്ങുന്നത് വർധിക്കുന്നതായി വിദഗ്ധർ. ഇത് തടഞ്ഞില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. 21 വയസ്സിന് താഴെയുള്ള ഇത് കൈക്കലാക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ചെറുപ്പക്കാരിൽ ഏറിയപങ്കും വാങ്ങുന്നത്. പല കമ്പനികളും നിശ്ചിത പ്രായമാകാത്തവർക്ക് വിൽക്കില്ലെന്ന തീരുമാനമുണ്ടെങ്കിലും ഓൺലൈൻ വഴിയാകുേമ്പാൾ തടയാൻ പരിമിതികളുണ്ട്. കടകളിലെത്തുന്നവരുടെ രേഖകൾ ചോദിക്കാൻ പരിമിതിയുള്ളതും തടസ്സമാണ്. ആഘോഷവേളകളിലും മറ്റുമാണ് കൂടുതലായി കുട്ടികൾ വാങ്ങുന്നത്.
ഒരുസാഹചര്യത്തിലും കുട്ടികൾക്ക് വിൽക്കരുതെന്നും ഉപയോഗിക്കുന്നത് ശ്വാസകോശത്തിനും ഹൃദയത്തിനും ദോഷകരമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ തലച്ചോറിെൻറ വികാസത്തെ ഇത് ബാധിക്കുകയും പഠന വൈകല്യങ്ങൾക്ക് കാരണമായിത്തീരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.