സു​ധീ​ർ ബാ​ബു

അ​ഡ്വ. സു​ധീ​ർ ബാ​ബു ഇ​ന്ത്യ-​യു.​എ.​ഇ ട്രേ​ഡ് ക​മീ​ഷ​ണ​ർ

ദു​ബൈ: ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ധ​ന വ​കു​പ്പി​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്​ കീ​ഴി​ൽ യു.​എ.​ഇ​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ട്രേ​ഡ് ക​മീ​ഷ​ണ​റാ​യി അ​ഡ്വ. സു​ധീ​ർ ബാ​ബു​വി​നെ നി​യ​മി​ച്ചു. ഐ.​ഇ.​ടി.​ഒ​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ ജി.​സി.​സി ട്രേ​ഡ് കൗ​ൺ​സി​ലാ​ണ്​ നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന്​ ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സു​ധീ​ർ ബാ​ബു പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ന്ത്യ​യു​ടെ വി​ദേ​ശ വ്യാ​പാ​ര, വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ട്രേ​ഡ്​ ക​മീ​ഷ​ണ​റു​ടെ​ ദൗ​ത്യം. സെ​പ ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്ന 2030 ഓ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 10,000 കോ​ടി ഡോ​ള​ർ വ്യാ​പാ​രം നേ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ഐ.​ടി, എ​സ്.​എം.​ഇ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. മേ​ക്ക്​ ഇ​ൻ ഇ​ന്ത്യ മാ​തൃ​ക​യി​ൽ മേ​ക്ക്​ ഇ​ൻ എ​മി​റേ​റ്റ്​​സ്​ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കും. ഇ​ന്ത്യ​ക്കും യു.​എ.​ഇ​ക്കു​മി​ട​യി​ലു​ള്ള വാ​ണി​ജ്യ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ദു​ബൈ കേ​ന്ദ്ര​മാ​ക്കി ഓ​ഫി​സ് സ്ഥാ​പി​ക്കും.

ആ​യു​ർ​വേ​ദ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ വ്യാ​പ​ന​വും ല​ക്ഷ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഔ​പ​ചാ​രി​ക​മാ​യി വി​പു​ല​മാ​യ ഒ​രു സ​മ്മേ​ള​നം​ യു.​എ.​ഇ​യി​ൽ ഉ​ട​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സു​ധീ​ർ ബാ​ബു പ​റ​ഞ്ഞു.

Tags:    
News Summary - Adv. Sudhir Babu India-UAE Trade Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.