കുൽസൂം പിതാവിനൊപ്പം

അഫ്​ഗാനി പിഞ്ചുകുഞ്ഞിന്​ പുതുജീവനേകി കേരളത്തിലെ ചികിത്സ​

ദുബൈ: അൽ ഐനിൽ താമസിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍ കുടുംബത്തിലെ രണ്ടരവസുകാരിക്ക്​ പുതുജീവനേകി കോഴിക്കോട്​ ആസ്​റ്റർ മിംസിലെ ബോൺമാരോ ട്രാൻസ്​പ്ലാൻറ് ചികിത്സ​. ജന്മനാ അതീവ ഗുരുതരമായ രക്താര്‍ബുദത്തി​െൻറ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്‍സൂമി​െൻറ ജീവനാണ്​ രക്ഷിച്ചത്​.

രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക്​ വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാൻറ് നിര്‍വ്വഹിക്കുന്നത് കേരളത്തി​െൻറ ചരിത്രത്തില്‍ ആദ്യമായാണെന്ന്​ ആസ്​റ്റർ ഹോസ്​പിറ്റൽ അറിയിച്ചു. കുൽസുമിന്​ യു.എ.ഇയില്‍ വെച്ച് കീമോതെറാപ്പിയുടെ നാല്​ സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, രോഗത്തിന് ശമനമില്ലാതായതിനെ തുടര്‍ന്നാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാൻറിനെ കുറിച്ച് കുടുംബം ആലോചിച്ചത്. അങ്ങിനെയാണ്​ കോഴിക്കോട്​ മിംസിലെ ചികിത്സയെ കുറിച്ച്​ അറിഞ്ഞത്​.

കുല്‍സൂമി​െൻറ കുടുംബം അഫ്ഗാന്‍ സ്വദേശികളാണെങ്കിലും കുഞ്ഞി​െൻറ മുത്തച്ഛന്‍ ബിസിനസ്​ ആവശ്യാര്‍ത്ഥം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യു.എ.ഇയിലെത്തിയവരാണ്. ആ കാലത്ത് അഫ്ഗാന്‍ പാസ്​പോര്‍ട്ടുമായി വിദേശങ്ങളിലെത്താന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം പാകിസ്​താന്‍ പാസ്​പോര്‍ട്ട് കരസ്ഥമാക്കിയാണ് യു.എ.ഇയിലെത്തിയത്. അവിടെ ജനിച്ച കുല്‍സൂമി​െൻറ പിതാവിനും പാകിസ്​താന്‍ പാസ്​പോർട്ടാണ്​​ ലഭിച്ചത്. ഈ പാസ്​പോര്‍ട്ടുമായി ഇന്ത്യയിലെത്തി ചികിത്സ തേടാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ആസ്​റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പ​െൻറയും നോര്‍ത്ത് കേരള സി.ഇ.ഒ ഫര്‍ഹാന്‍ യാസി​െൻറയും പരിശ്രമ ഫലമായാണ്​ അവര്‍ക്ക് കേരളത്തിലെത്തിച്ചേരാനുള്ള അനുവാദം ലഭിച്ചത്​.

ആദ്യം തീവ്രത കൂടിയ കീമോതെറാപ്പിയായ സാല്‍വേജ് കീമോതെറാപ്പിയാണ്​ കുട്ടിക്ക്​ നൽകിയത്​. തുടര്‍ന്ന് രോഗലക്ഷണങ്ങളില്‍ കുറവ് വന്നു എന്ന് ഉറപ്പാക്കിയ ശേഷം ഹീമോപോയെറ്റിക് സ്​റ്റെം സെല്‍ ട്രാന്‍സ്പ്ലാൻറിന് വിധേയയാക്കി. കുട്ടിയുടെ പിതാവില്‍ നിന്നാണ് സ്​റ്റെം സെല്‍ സ്വീകരിച്ചത്. സങ്കീര്‍ണമായ ചികിത്സക്കായി വിദേശികൾ സംസ്​ഥാനത്തെത്തുന്നത്​ കേരളത്തി​െൻറ ആതുരസേവന രംഗം ആഗോളതലത്തില്‍ ശ്രദ്ധ നേടിയതിന് ഉദാഹരണമാണെന്ന്​ ആസാദ് മൂപ്പന്‍ പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കണ്‍സല്‍ട്ടൻറ് ഹെമറ്റോളജിസ്​റ്റ് ഡോ. കേശവന്‍ പറഞ്ഞു.

Tags:    
News Summary - Afghan girl undergoes bone marrow transplant in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.