വി​മാ​ന​ത്തി​ന​കം വൃ​ത്തി​യാ​ക്കാ​ൻ എ.​ഐ റോ​ബോ​ട്ട്​

എ​മി​റേ​റ്റ്​ എ​യ​ർ​ലൈ​ൻ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ്​ നൂ​ത​ന റോ​ബോ​ട്ടു​ക​ളെ അ​വ​ത​രി​പ്പി​ച്ച​ത്​​

ദു​ബൈ: വി​മാ​ന​ത്തി​ന​കം വൃ​ത്തി​യാ​ക്കാ​ൻ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​​മാ​യി നി​ർ​മി​ത ബു​ദ്ധി (എ.​ഐ) റോ​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കും. വി​മാ​ന​ത്തി​ലെ സീ​റ്റു​ക​ൾ വൃ​ത്തി​യാ​ക്കാ​നും അ​ണു​മു​ക്ത​മാ​ക്കാ​നും ക​ഴി​യു​ന്ന റോ​ബോ​ട്ടു​ക​ളാ​ണ്​ വി​ക​സി​പ്പി​ച്ച​ത്. എ​മി​റേ​റ്റ്​ ​എ​യ​ർ​ലൈ​ൻ ആ​സ്ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്ച ന​ട​ന്ന നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ്​ നി​ർ​മി​ത​ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലീ​നി​ങ്​ റോ​ബോ​ട്ടു​ക​ളെ അ​വ​ത​രി​പ്പി​ച്ച​ത്. 90 ഡി​​ഗ്രി​യി​ൽ തി​രി​യാ​ൻ സാ​ധി​ക്കു​ന്ന കൈ​ക​ളോ​ടു​​കൂ​ടി​യ റോ​ബോ​ട്ടു​ക​ൾ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. കൂ​ടാ​തെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ട്രേ​ക​ൾ നീ​ക്കം ചെ​യ്യാ​നും സാ​ധി​ക്കും. യാ​ത്ര​ക്കാ​രു​ടെ സീ​റ്റു​ക​ളു​ടെ പോ​ക്ക​റ്റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും എ​ടു​ക്കാ​ൻ വി​ട്ടു​പോ​യോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നും എ.​ഐ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കാം.

ഇ​തു​വ​ഴി യാ​ത്ര​ക്കാ​ർ മ​റ​ന്നു​വെ​ച്ച വ​സ്തു​ക്ക​ൾ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ​ക്ക്​ തി​രി​​ച്ചേ​ൽ​പി​ക്കാ​ൻ ക​ഴി​യും. കൂ​ടാ​തെ പ​രി​ശോ​ധ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ റോ​ബോ​ട്ടു​ക​ളു​ടെ കൈ​ക​ളി​ലു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പ​ക​ർ​ത്തു​ന്ന​തി​നാ​ൽ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ വേ​ഗ​ത്തി​ൽ ന​ട​ത്താ​നാ​കും. അ​വ​സാ​ന വ​ട്ട നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി വൈ​കാ​തെ ഇ​വ വി​മാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ എ​മി​റേ​റ്റ്​ ഗ്രൂ​പ്പി​ന്‍റെ ടെ​ക്​​നോ​ള​ജി ഫ്യൂ​ച്ചേ​ഴ്സ്​ ആ​ൻ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ കീ​ന​ൻ ഹം​സ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ കാ​ഷോ കാ​ർ​ഡോ ഉ​പ​യോ​ഗി​ക്കാ​തെ മു​ഖം തി​രി​ച്ച​റി​ഞ്ഞ്​ പ​ണ​മി​ട​പാ​ട്​ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഫേ​ഷ്യ​ൽ റെ​ക്ക​ഗ്​​നി​ഷ​ൻ സാ​​ങ്കേ​തി​ക വി​ദ്യ​യും പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ 30ല​ധി​കം സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Tags:    
News Summary - AI robot to clean in-flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT