അബൂദബി: അബൂദബിയിലുണ്ടായ എയര്‍ ആംബുലന്‍സ് അപകടത്തില്‍ നാലുപേർ മരിച്ചു. അപകടത്തിൽപെട്ടവർ അബൂദബി പൊലീസ് മെഡിക്കല്‍ ടീം അംഗങ്ങളാണ്. ലഫ്. പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദി, പൈലറ്റ് ട്രെയ്നര്‍ ഖമീസ് സയീദ് അല്ഹൗലി, സിവിലിയന്‍ ഫിസിഷ്യന്‍ ഷാഹിദ് ഫാറൂഖ് ഗുലാം, സിവില്‍ നഴ്സ് ജോയല്‍ ക്വിവി സകര എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ച ലഫ്. പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദിയുടെ സംസ്കാരച്ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല് നഹ്യാന് പങ്കെടുത്തു. അല്‍ ഐനിലെ ഉമ്മു ഗഫ മേഖലയിലെ ഷഹീദ് ഒമര്‍ അല്‍ മുഖ്ബലി മസ്ജിദിലാണ് ചടങ്ങുകള്‍ നടന്നത്. അല്‍ റാഷിദിയുടെ മരണം അബൂദബി പൊലീസ് നേരേത്ത സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ എല്ലാവരും ഡ്യൂട്ടിയിലായിരുന്നു.
മാനുഷിക കടമകള്‍ നിര്‍വഹിക്കുന്ന യാത്രയിലായിരുന്നു മരിച്ചവരെന്നും ദൈവം അവരോട് കരുണ കാണിക്കുകയും അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കുകയും ചെയ്യട്ടെയെന്നും ശൈഖ് സെയ്ഫ് ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.