അബൂദബി: റോഡപകടത്തില്‍ പരിക്കേറ്റ ഏഷ്യന്‍ വംശജനെ എയര്‍ ആംബുലന്‍സില്‍ അബൂദബി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സ്വൈയ്ഹാന് റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച വാഹനത്തിലെ യാത്രികനായ മുപ്പതുകാരനെയാണ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ക്ഷീണവും തളര്‍ച്ചയും മൂലം ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ ശൈഖ് ശക്ബൂത് മെഡിക്കല്‍ സിറ്റിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. മാര്‍ഗമധ്യേ എയർ ആംബുലന്‍സില്‍ വെച്ച് പരിക്കേറ്റയാൾക്ക് പ്രഥമ ചികിത്സ നല്‍കിയതായി പൊലീസ് പറഞ്ഞു. ഉറക്കംവന്നാല്‍ വാഹനം വഴിയോരത്തേക്ക് മാറ്റിയിട്ട് ഉറങ്ങണമെന്നും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.