ദുബൈ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാഴാഴ്ച മുതൽ സർവിസ് നടത്താൻ തയാറാണ െന്ന് ഷാർജയിലെ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അറിയിച്ചു. എമിറേറ്റ്സിനും ഇത്തിഹാദിനും ൈഫ്ല ദുബൈക്കും പിന്നാലെയാണ് എയർ അറേബ്യയുടെ പ്രഖ്യാപനം. എന്നാൽ, ഇന്ത്യൻ സർക്കാർ ഇതുവരെ അനുമതി നൽകാത്തതിനാൽ സർവിസ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
കോവിഡ് മുൻകരുതലിെൻറ ഭാഗമായി മാസ്കും ഗ്ലൗസും ധരിച്ച് മാത്രമേ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. പ്രവാസികളെ തിരിച്ചെത്തിക്കാനും കാർഗോ വിതരണത്തിനുമായി സർവിസ് നടത്തണമെന്ന യു.എ.ഇ അധികൃതരുടെ നിർദേശം പാലിക്കാൻ എയർ അറേബ്യ സന്നദ്ധമാണ്. ഇന്ത്യക്ക് പുറമെ, അഫ്ഗാനിസ്താൻ, ഇറാൻ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, സുഡാൻ, ഈജിപ്ത്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് പൗരന്മാരെ കൊണ്ടുപോകാനും കാർഗോ അയക്കാനും സർവിസ് നടത്തുമെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.