ദുബൈ: മൃതദേഹം തൂക്കി നോക്കി കൊണ്ടുപോകുന്ന നടപടി പിൻവലിക്കുന്ന പ്രഖ്യാപനം നടത്താൻ എയർ ഇന്ത്യ അധികൃതർ ദുബൈയിൽ വിളിച്ചു ചേർത്ത വിശദീകരണ യോഗം അലങ്കോലപ്പെട്ടു.
വേദിയിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി അനുകൂല സംഘടനാ നേതാക്കൾ തമ്മിെല തർക്കമാണ് പരിപാടി അലങ്കോലപ്പെടുന്നതിലെത്തിച്ചത്. ഒടുവിൽ എയര്‍ ഇന്ത്യ അധികൃതർ യോഗം നിർത്തിവെച്ചു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി പിൻവലിക്കാൻ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക. എയര്‍ ഇന്ത്യക്കു പുറമെ മറ്റു വിമാന കമ്പനികളും ഇതു പിന്തുടര്‍ന്നേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് അധികൃതർ ശനിയാഴ്ച്ച രാത്രി ദുബൈയില്‍ യോഗം വിളിച്ചത്.
അഷ്‌റഫ് താമരശ്ശേരി അടക്കമുള്ള പൊതു പ്രവർത്തകർക്ക് പ്രവേശനം നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സംഘടനകൾക്ക് ക്ഷണം ഇല്ലായിരുന്നെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്.
ബി.ജെ.പിയുടെ ഒരു പ്രതിനിധി നേരത്തെ തന്നെ കസേര പിടിച്ചിരുന്നു. ഇടയ്ക്കു വെച്ച് താനാണ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട ഔദ്യോഗിക വ്യക്തിയെന്നവകാശപ്പെട്ട് മറ്റൊരു ബി.ജെ.പി നേതാവ് കൂടി എത്തിയതോടെ സംഭവം വാക്കേറ്റത്തിലെത്തുകയും യോഗം അലേങ്കാലപ്പെടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.