അജ്മാനില്‍ കഴിഞ്ഞ വര്‍ഷം 1220 കോടി ദിർഹമിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകള്‍

അജ്മാന്‍: 2021ൽ അജ്മാനിലെ റിയൽ എസ്​റ്റേറ്റ്​ മേഖലയില്‍ നടന്നത് 1220 കോടിയുടെ ഇടപാടുകള്‍.  കഴിഞ്ഞ വര്‍ഷം 8,581 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി അജ്മാനിലെ ഡിപ്പാർട്​മെന്‍റ്​ ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വ്യക്തമാക്കി. മൊത്തം ഇടപാടുകളുടെ മൂല്യം 1220 കോടി ദിർഹമാണ്. മികച്ച നിക്ഷേപ അവസരങ്ങൾ, ഗുണനിലവാരമുള്ള സേവനങ്ങള്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനം, വേഗത്തിലും എളുപ്പത്തിലും ഇടപാടുകൾ പൂർത്തിയാക്കുന്നു എന്നിവ കണക്കിലെടുത്ത് അജ്മാൻ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് അഭൂതപൂർവമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായും പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്കിടയിൽ ഇത് വലിയ ആകർഷണം സൃഷ്ടിക്കുന്നതായും ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.

2020 വർഷത്തിന്‍റെ ആരംഭത്തില്‍ മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ അജ്മാൻ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും റിയൽ എസ്റ്റേറ്റ് വിപണിയെയും മറ്റ് സാമ്പത്തിക മേഖലകളെയും കോവിഡ്​ വരുത്തിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വകുപ്പിന് വലിയ മാറ്റം കൈവരിക്കാൻ കഴിഞ്ഞതിനാൽ 2021 നേട്ടങ്ങളാൽ നിറഞ്ഞതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വകുപ്പിന്‍റെ സേവനങ്ങളെ ഡിജിറ്റൽ ഐഡന്‍റിറ്റിയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞത് വലിയ വിജയമായി.

ഇത് ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന തലത്തിലുള്ള രഹസ്യസ്വഭാവത്തോടെ ഇടപാടുകൾ പൂർത്തിയാക്കാനും കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൽ യാസ്‌മീൻ പ്രദേശത്ത് 40 കോടിയുടെ ഏറ്റവും ഉയര്‍ന്ന ഇടപാട് നടന്നു. ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യമായ 94 ദശലക്ഷം ദിർഹം രേഖപ്പെടുത്തിയത്​ മൈല-2 പ്രദേശത്താണ്. 'അജ്മാനുൻ' എന്ന പ്രോജക്ട്​ അജ്മാനിലെ ഏറ്റവും ജനപ്രിയമായ പ്രധാന പദ്ധതികളില്‍ ഒന്നായാണ് വിലയിരുത്തുന്നത്.

Tags:    
News Summary - Ajman had real estate transactions worth AED 1220 crore last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT