അജ്മാന്: കഴിഞ്ഞ മാസം അജ്മാനില്‍ നടന്നത് 140 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍. ജൂലൈയിൽ മൊത്തം 140 കോടി ദിര്‍ഹത്തിന്റെ 948 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. 13.6 കോടി ദിര്ഹത്തോടെ അൽ നഖിൽ 2 ഏറ്റവും ഉയർന്ന വിൽപനമൂല്യം രേഖപ്പെടുത്തി.
മികച്ച നിക്ഷേപങ്ങൾ നടത്താനുള്ള അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം നിക്ഷേപകർക്ക് ആകർഷകവും പ്രോത്സാഹജനകവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചതാണ് അജ്മാനിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചക്ക് കൂടുതല്‍ സഹായകമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 17.7 കോടി മൂല്യമുള്ള 144 ലീസ് ഇടപാടുകൾ കഴിഞ്ഞ മാസം നടന്നു.
ഏറ്റവും ഉയർന്ന ലീസ് മൂല്യം അൽ റാഷിദിയ 1ലാണ് നടന്നത്. ഏറ്റവും ജനപ്രിയ പട്ടികയില്‍ അല്‍ യാസ്മീന് മേഖല ഒന്നാമതായി. അല്‍ സഹ്യ, അല്‍ ഹീലിയോ 2 എന്നിവയാണ് തുടര്‍ന്ന് വരുന്ന പട്ടികയിലുള്ള പ്രദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.