വര്‍ണ്ണ തത്തകളുടെ ലൈവ് പ്രദര്‍ശനവുമായി അജ്മാന്‍ ടുറിസം വകുപ്പ്

അജ്മാൻ: പല തരത്തിലുള്ള ജീവികളെ വല്ലാതെ സ്നേഹിക്കുന്ന മനുഷ്യരുണ്ട്. നമ്മുടെ നാട്ടില്‍ ആന പ്രേമികളും അവരുടെ കൂട്ടയ്മയും വരെയുണ്ട്. യു.എ.ഇയില്‍ കുതിര, ഒട്ടകം, പ്രാപ്പിടിയന്‍ പക്ഷി തുടങ്ങിയവയെ ഇഷ്​ടപ്പെടുന്നവർക്കായി പ്രദര്‍ശനങ്ങളും അന്താരാഷ്‌ട്ര മത്സരങ്ങള്‍ വരെ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, യുവാക്കളില്‍ വളര്‍ന്നു വരുന്ന തത്ത പ്രേമം പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരം സംഘടിപ്പിക്കുകയാണ്​ അജ്​മാൻ. ആഗസ്​റ്റ്​ മാസത്തിലാണ് പതിവായി തത്ത പ്രദര്‍ശനം അജ്മാന്‍ അല്‍ സോറയില്‍ അരങ്ങേറാറുള്ളത്.

രാജ്യത്തെ തത്ത പ്രേമികള്‍ക്ക് ആവശ്യമായ പരിഗണനയും ആവേശവും നല്‍കുക, അജ്മാനിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ അൽ സോറ നാച്ചുറൽ റിസർവിൽ തത്തകളുടെ ലൈവ് ഷോ സംഘടിപ്പിക്കുന്നത്. 45 മിനിറ്റ് തത്സമയ ഷോയിൽ വര്‍ണ്ണ തത്തകളുമായി നിരവധി തത്ത പ്രേമികള്‍ പങ്കെടുക്കാറുണ്ട്. യു.എ.ഇയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശീലനം ലഭിച്ച തത്തകളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ, പരിപാടികൾ, പ്രകടനങ്ങൾ എന്നിവ ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് അരങ്ങേറും. നിരവധി തത്ത പ്രേമികളാണ് ഈ പ്രദര്‍ശനത്തിന് എത്തുന്നത്.

തത്തകളെ കുറിച്ച്​ അറിവ്​ നൽകുന്നതായിരിക്കും പ്രദർശനം. വിത്യസ്തമായ തത്തകളുടെ കൗതുകകരമായ ശേഖരങ്ങളുള്ള സ്വദേശികളായ തത്ത പ്രേമികള്‍ നിരവധിയുണ്ട് യു.എ.ഇയില്‍. രാജ്യത്തുടനീളം പുതിയ എക്സിബിഷനുകൾ, പ്രവർത്തനങ്ങൾ, പൊതു ഷോകൾ എന്നിവ തത്തകളുമായി ബന്ധപ്പെട്ട്​ വിവിധ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്.

Tags:    
News Summary - Ajman Tourism Department with live display of colorful parrots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.