‘ശ്രാവണപൗർണമി’ ഓണാഘോഷത്തിന് മുന്നോടിയായി അക്കാഫ് ഇവന്‍റ്സ് ഒരുക്കിയ കൺവെൻഷൻ

ശ്രാവണപൗർണമി: കൺവെൻഷൻ നടത്തി

ദുബൈ: യു.എ.ഇയിലെ കോളജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്‍റ്സ് ഒരുക്കുന്ന ഓണാഘോഷം 'ശ്രാവണപൗർണമി'യുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കൺവെൻഷൻ നടത്തി. ഷാർജ സഫീർ മാൾ കോൺഫറൻസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.

ചെയർമാൻ ഷാഹുൽ ഹമീദ്, ശ്രാവണപൗർണമി ജനറൽ കൺവീനർ ഷിബു മുഹമ്മദ്, അക്കാഫ് ജോയന്‍റ് സെക്രട്ടറി കെ.വി. മനോജ്, വനിത വിഭാഗം പ്രസിഡന്‍റ് അന്നു പ്രമോദ്, കൾചറൽ പ്രോഗ്രാം കോഓഡിനേറ്റർ വി.സി. മനോജ്, വനിത വിഭാഗം ചെയർ പേഴ്സൻ റാണി സുധീർ തുടങ്ങിയവർ പങ്കെടുത്തു. ശ്രാവണപൗർണമി എക്‌സ്‌കോം കോഓഡിനേറ്റർ സുധീർ പൊയ്യറ, ജോയന്‍റ് കൺവീനർമാരായ സുരേഷ് പ്രീമിയർ, സന്ദീപ് പെഴേരി, മഞ്ജു രാജീവ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.

Tags:    
News Summary - Akaf Events Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.