ദുബൈ: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ് ആൻഡ് ഇന്നൊവേഷന്‍ ഫൗണ്ടേഷൻ (ടി.എൽ.എ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷാ മൂപ്പനെ തെരഞ്ഞെടുത്തു.
മികച്ച പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള അലിഷയെപ്പോലുള്ള വനിത ഡയറക്ടര്‍ ബോര്‍ഡില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് ടി.എൽ.എ സ്ഥാപകനും ചെയര്‍മാനുമായ ബില്‍ ഓള്‍ഡ്ഹാം പറഞ്ഞു. ടി.എൽ.എയുടെ നൂതനവും ദീര്‍ഘവീക്ഷണവും നിറഞ്ഞ പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ തനിക്കും പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് അംഗീകാരമായി കണക്കാക്കുന്നുവെന്നും അലിഷാ മൂപ്പന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്റ്റര്‍ സ്ഥാപനങ്ങളെ മുന്നില്‍നിന്ന് നയിക്കുന്ന അലിഷാ മൂപ്പന്‍ 2018ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം യുവ ഗ്ലോബല്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.