ദുബൈ: വിനോദ സഞ്ചാരികൾക്കും നിവാസികൾക്കുമായി പൊലീസ് സ്റ്റേഷനുകളിൽ ദുബൈ പൊലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഒരുക്കിയ വെർച്വൽ സഹായിയായ ‘അംന’യുടെ സേവനങ്ങൾ ഇനി ഏഴു ഭാഷകളിൽ. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ജർമൻ എന്നീ ഭാഷകളിലാണ് സേവനങ്ങൾ ലഭിക്കുക. രണ്ട് അറബിയിലും ഇംഗ്ലീഷിലും മാത്രമായിരുന്നു സേവനങ്ങൾ ലഭിച്ചിരുന്നത്. ദുബൈയിൽ ആരംഭിച്ച ജൈടെക്സ് ഗ്ലോബൽ മേളയിലാണ് ദുബൈ പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബൈ പൊലീസ് വെബ്സൈറ്റ് വഴി ‘അംന’ സേവനങ്ങൾ ലഭിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ സമർ അൽ ഖ്വാജ പറഞ്ഞു. ട്രാഫിക് പിഴകൾ അടക്കുക, റിപ്പോർട്ടുകൾ സമർപ്പിക്കുക തുടങ്ങിയ നിരവധി സേവനങ്ങൾ ഉൾക്കൊള്ളുന്ന ദുബൈ പൊലീസിന്റെ വെർച്വൽ സംവിധാനമാണ് ‘അംന’. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ’അംന’യിലൂടെ ഉപഭോക്താക്കൾക്ക് സംവദിക്കാനും കഴിയും. വിനോദ സഞ്ചാരികൾക്കാണ് സേവനം ഏറ്റവും പ്രയോജനപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.