ദുബൈ: ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്റ്റോലേറ്റ് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘സമാഗമം-2024’ ജനുവരി 28ന് അജ്മാൻ റീൽവാട്ടർ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ നടക്കുന്ന ചടങ്ങ് ചങ്ങനാശ്ശേരി ആർച് ബിഷപ് ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പൗരോഹിത്യ സ്വീകരണത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന അദ്ദേഹത്തിന് സ്വീകരണവും നൽകും.
യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിക്കും. യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ബിനു ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. അതിരൂപത ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം മുഖ്യപ്രഭാഷണം നടത്തും. അസി. ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോഓഡിനേറ്റർ ജോ കാവാലം എന്നിവർ ആശംസ നേരും. മെത്രാപ്പൊലീത്തയോടുള്ള ആദരസൂചകമായി സംഗീത സംവിധായകൻ വിൻസൺ കണിച്ചേരി, ഗാനരചയിതാവ് ടോജോ മോൻ മരിയാപുരം എന്നിവരുടെ നേതൃത്വത്തിൽ 50 ഗായകർ ചേർന്ന് പാടുന്ന മംഗളഗാനം അരങ്ങേറും. സോജൻ മുളവനയുടെ നേതൃത്വത്തിൽ ‘അമ്മവിളക്ക്’ എന്ന ലഘുനാടകവും പ്രദർശിപ്പിക്കും. അനീഷ് ജോസഫ് പുല്ലൂരിന്റെ നേതൃത്വത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രതിനിധികളുടെ കലാപരിപാടികളും നടക്കും. ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു ഡോമിനിക് നടുവിലേഴം, ട്രഷറർ തോമസ് ജോൺ മാപ്പിളശ്ശേരി, അഡ്വൈസർമാരായ ജേക്കബ് ജോസഫ്കുഞ്ഞ്, ജോൺ തോമസ് കോച്ചേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജബൻ സിലിജോ, ബിനോ ജേക്കബ് ജോസഫ് കളത്തിൽ, ഷിജൻ വല്യാറ, ജോബ് ജോസഫ്, ജെമി സെബാൻ, മാത്യു സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.