ഷാർജ: ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) പുറത്തിറക്കിയ പുതിയ ആപ് ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്കൂൾ ബസുകൾ ട്രാക് ചെയ്യാനാകും. കുട്ടികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബസിലെ സൂപ്പർവൈസർമാർക്ക് ആപ് ഉപയോഗിച്ച് കുട്ടികളുടെ ഹാജർ രേഖപ്പെടുത്താം. കുട്ടികൾ ബസിൽ കയറി വീട് എത്തുന്നതുവരെ കാര്യങ്ങൾ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും. 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണ്' എന്ന പേരിലുള്ള ആപ് ഷാർജയിലെ 122 സ്വകാര്യ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ലഭ്യമാണ്. എല്ലാ പ്രവർത്തനങ്ങളും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ആസ്ഥാനത്ത് നിരീക്ഷിക്കും.
വിദ്യാർഥികളെ സ്കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോൾ സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരുണ്ട്.
യാത്രകളുടെ എണ്ണം രേഖപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പുകൾ അയക്കാനും ആപ് വഴി സാധിക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ബസുകളിലും ഏഴ് നിരീക്ഷണ കാമറകൾ ബസിന് അകത്തും പുറത്തും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ പെരുമാറ്റം ഉറപ്പാക്കാനുള്ള ഉപാധികൂടിയാണ് കാമറകളെന്ന് വകുപ്പ് ഡയറക്ടർ അലി അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.