അ​റ​ബി ഭാ​ഷ​യു​ടെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ഷാ​ർ​ജ​യി​ൽ ആ​രം​ഭി​ച്ചു

ഷാ​ർ​ജ: ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടു​ക​ളി​ൽ അ​റ​ബി ഭാ​ഷ​യു​ടെ പ​രി​ണാ​മം വി​വ​രി​ക്കു​ന്ന പ​ദ്ധ​തി ഷാ​ർ​ജ​യി​ൽ ആ​രം​ഭി​ച്ചു. കൈ​റോ ആ​സ്ഥാ​ന​മാ​യു​ള്ള യൂ​നി​യ​ൻ ഓ​ഫ് അ​റ​ബ് സ​യ​ൻ​റി​ഫി​ക് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ഷാ​ർ​ജ​യി​ലെ അ​റ​ബി​ക് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി (എ.​എ​ൽ.​എ) ഈ ​സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 അ​റ​ബി ഭാ​ഷാ അ​ക്കാ​ദ​മി​ക​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ർ, ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​ർ, എ​ഡി​റ്റ​ർ​മാ​ർ, വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ എ​ല്ലാ അ​റ​ബി പ​ദ​ങ്ങ​ളു​ടെ​യും ച​രി​ത്ര​വും പ​രി​ണാ​മ​വും രേ​ഖ​പ്പെ​ടു​ത്തു​ക​യും ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യും. ഇ​സ്‌​ലാ​മി​ക കാ​ല​ഘ​ട്ട​ത്തി​ന് മു​മ്പും ശേ​ഷ​വും അ​റ​ബി ഭാ​ഷ​യി​ലു​ണ്ടാ​യ ഭാ​ഷാ പ​രി​ണാ​മ​ത്തെ കു​റി​ച്ച്​ പ​ഠി​ക്കാ​നാ​ണ്​ ശ്ര​മം.

സം​സ്​​കാ​ര​വും വി​ജ്ഞാ​ന​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യ എ​മി​റേ​റ്റാ​യ ഷാ​ർ​ജ​യി​ൽ ഈ ​പ​ദ്ധ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ​ത് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.അ​ദ്ദേ​ഹ​ത്തി​െൻറ അ​ച​ഞ്ച​ല​മാ​യ അ​ർ​പ്പ​ണ​ബോ​ധം മൂ​ല​മാ​ണ് പ​ദ്ധ​തി ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് എ.​എ​ൽ.​എ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് സ​ഫി അ​ൽ മോ​സ്​​ത​ഘ​നേ​മി പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.