ദുബൈ: അറബ് റീഡിങ് ചലഞ്ചിൽ ജോർദാനിൽനിന്നുള്ള 17കാരൻ ചാമ്പ്യനായി. അബ്ദുല്ല അബു ഖലഫാണ് അഞ്ച് ലക്ഷം ദിർഹമിെൻറ (ഒരു കോടി രൂപ) പുരസ്കാരം സ്വന്തമാക്കിയത്.
52 രാജ്യങ്ങളിലെ രണ്ട് കോടി കുട്ടികളെ പിന്നിലാക്കിയാണ് ഖലഫിെൻറ അവാർഡ് നേട്ടം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വിജയികളെ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച നടന്ന തത്സമയ ടെലിവിഷൻ പരിപാടിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. മൊറോക്കോയുടെ സാറാ അൽ ദാഈഫ് രണ്ടാം സ്ഥാനം നേടി. സൗദിയുടെ ദിയാ അൽ ഖൈസും, സുഡാെൻറ യൂസ്റാ മുഹമ്മദ് അൽ ഇമാം, ഈജിപ്തിെൻറ അബ്ദുൽ റഹ്മാൻ മൻസൂർ അഹ്മദ് മുഹമ്മദ് എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.
മികച്ച സ്കൂളായി ഇൗജിപ്തിലെ അൽ ഗൊരൈയ്ബ് സ്കൂളിനെ തെരഞ്ഞെടുത്തു. പത്ത് ലക്ഷം ദിർഹമാണ് ഈ സ്കൂളിന് ലഭിക്കുക. 96000 സ്കൂളുകളിൽ നിന്നാണ് ഈ സ്കൂളിനെ തെരഞ്ഞെടുത്ത്. യു.എ.ഇയിലെ മൊസ അൽ ഗന്നയാണ് മികച്ച സൂപർവൈസർ. ഇവർക്ക് മൂന്ന് ലക്ഷം ദിർഹം ലഭിക്കും. 1.20 ലക്ഷം പേരിൽ നിന്നാണ് മൊസയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.