ദുബൈ: അറബ് ലോകത്ത് പുസ്തക വായന പ്രോത്സാപ്പിക്കാനായി തുടക്കമിട്ട അറബ് റീഡിങ് ചലഞ്ചിന് ദുബൈയില്‍ സമാപനമായി. ഒരു വര്‍ഷം നീണ്ടു നിന്ന കാമ്പയിനില്‍, ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 35 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ സ്വദേശിയായ ഏഴു വയസുകാരന്‍ മുഹമ്മദ് ഫറാ ഒന്നര ലക്ഷം ഡോളറിന്‍െറ (ഏകദേശം ഒരു കോടി രൂപ) കാഷ് അവാര്‍ഡിന് അര്‍ഹനായി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക്, സമീപം അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ദുബൈ ഓപ്പറ ഹൗസിലാണ് വായനയുടെ പുതുവെളിച്ചം വീശിയ, പരിപാടി അരങ്ങേറിയത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ഫലസ്തീനിലെ താലാ അല്‍ അമല്‍ സ്കൂളിനെ അറബ് റീഡിങ് ചലഞ്ചിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തു. 10 ലക്ഷം യുഎസ് ഡോളറാണ് സമ്മാന തുക. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് 18 പേരെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മൂന്നു പേരെ, അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു. 2015 സെപ്റ്റംബറിലാണ് ശൈഖ്് മുഹമ്മദ് അറബ് റീഡിങ് ചലഞ്ച് പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് അഞ്ചു കോടി പുസ്തകങ്ങള്‍ വിവിധ രാജ്യങ്ങളിലെ സ്കൂളുകള്‍ക്കായി നല്‍കി. ആകെ ഒരു കോടി 10 ലക്ഷം ദിര്‍ഹത്തിന്‍െര്‍ ക്യാഷ് അവാര്‍ഡാണ് ഈ പദ്ധതിയ്ക്കായി ചെലവഴിച്ചത്. 21 രാജ്യങ്ങളിലെ, 30,000 സ്കൂളുകളിലെ, 35 ലക്ഷത്തിലധികം കുട്ടികള്‍ക്ക്, പുസ്തക വായനയുടെ പുതിയ വസന്തം സമ്മാനിക്കാന്‍ പദ്ധതിക്ക് സാധിച്ചെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.