ദുബൈ: അഫാഫ് ശരീഫ് എന്ന ഫലസ്തീനി ബാലികയും പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഇസ്ഹാഖുമുൾപ്പെടെ വായിച്ചു വളരുന്ന മിടുക്കർക്ക് അഭിനന്ദനങ്ങളും കൈ നിറയെ സമ്മാനങ്ങളുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. വായിച്ചു വളരാൻ പ്രചോദനവും പ്രോത്സാഹനവും നൽകുന്ന അറബ് റീഡിങ് ചലഞ്ചിൽ പെങ്കടുത്ത 74 ലക്ഷം കുട്ടികളിൽ നിന്നാണ് അഫാഫ് ശരീഫ് ഒന്നാം സ്ഥാനക്കാരിയായത്. അഞ്ചര ലക്ഷം ദിർഹം മത്സരത്തിെൻറ മുഖ്യസംഘാടകനായ ശൈഖ് മുഹമ്മദ് സമ്മാനിച്ചു.
മേഖലയിലെ മികച്ച വായനാ ശീലങ്ങളുള്ള വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈനിലെ അൽ ഇമാൻ സ്കൂളിന് 36 ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ഇൗജിപ്റ്റിൽ നിന്നുള്ള ശരീഫ് സെയ്ദ് മുസ്തഫ രണ്ടും യു.എ.ഇയിലെ ഹഫ്സ അൽ ദൻഹാനി മൂന്നും സ്ഥാനങ്ങൾ നേടി. ഏറ്റവും മികച്ച 20 വിദ്യാർഥികളിൽ മലപ്പുറം മഅ്ദിൻ വിദ്യാർഥിയും പെരുമ്പാവൂർ സ്വദേശിയുമായ മുഹമ്മദ് ഇസ്‌ഹാഖ് ഉൾപ്പെട്ടത് അഭിമാനമായി.
ദുബൈ ഒാപ്പറ ഹൗസിൽ തിങ്ങി നിറഞ്ഞ ശൈഖുമാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഇസ്‌ഹാഖ് മഅ്‌ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആലപ്പുഴയില്‍ ഖതീബായി സേവനമനുഷ്ഠിക്കുന്ന അബൂബക്കര്‍ സഖാഫിയുടെയും ത്വയ്യിബയുടെയും മകനാണ് ഇസ്‌ഹാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.