ഷാര്‍ജ: തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ പ്രദേശത്തെ വേങ്ങോട് പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം ബര്‍ദുബൈയില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരി നിര്‍വഹിച്ചു. നൂറോളം പേര് പങ്കെടുത്ത ചടങ്ങില്‍ അഷ്റഫ് താമരശ്ശേരിക്ക് പൊന്നാടയും മൊമെേൻറായും നല്കി ആദരിച്ചു. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ മലയാളം അധ്യാപകൻ റജിദ്ദീന് വേങ്ങോട് ആമുഖ പ്രസംഗം നടത്തി.
കൂട്ടായ്മ പ്രസിഡൻറ് ജാസിം വേങ്ങോടിെൻറ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ സെക്രട്ടറി താഹ വേങ്ങോട്, വൈസ് പ്രസിഡൻറ് റിയാസ് തോന്നയ്ക്കല്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഷിബു ചേനവിള, ട്രഷറര്‍ ഫിറോസ് വേങ്ങോട് എന്നിവര്‍ സംസാരിച്ചു. പോത്തന്‍കോട് പ്രവാസി അസോസിയേഷന് ചീഫ് കണ്‍വീനര്‍ അനസ് പോത്തന്‍കോട്, വേങ്ങോട് പ്രവാസി കൂട്ടായ്മ രക്ഷാധികാരികളായ വിശ്വന് കളിയിക്കല്‍, വിനയന് കളിയിക്കല്‍, നൗഷാദ് ചേനവിള, സലീം ചേരൂര്‍, വിജയന് വേങ്ങോട്, സാമിര്‍ ചേനവിള, ജോ. സെക്രട്ടറി ജിനൂപ് വേങ്ങോട്, ജോ. ട്രഷറര്‍ അജ്മല്‍ വേങ്ങോട്, മീഡിയ കോര്‍ഡിനേറ്റർമാരായ അന്‍വര്‍ വേങ്ങോട്, റസീം വേങ്ങോട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.